ಅಜ್ಞಾನಿಯ ದಿನಚರಿ

ಅಳಿಯುತ್ತಿರುವ ಎದೆಯ ಅಕ್ಷರಗಳಿಗೊಂದು ಆಲ್ಬಮ್

Friday, April 29, 2016

എന്റെ അകത്തേക്കു കയറുംബോള്

കാലിങ് ബെല് ഇല്ലെങ്കിലും
എന്റെ വാരിയെല്ലീനെ തട്ടിയാല് മതി -
ഞാന് വാതില് തുറക്കുന്നു .


മൊട്ടാവുന്ന,വിടരുന്ന
എല്ലാം ഹൃദയങ്ങള്ക്കും ഒരേ ഒരു നിറം
എന്റെ വീട്ടില് പൈന്റ്റ൪ പുരട്ടിയതും അതേ നിറം .


എന്റെ കുടലിന്റെ പായ് വിരിക്കുന്നു.
നിങ്ങള് അതില് ഇരിക്കുക, വിശ്രമിക്കുക.
തലച്ചോറ് , ഹൃദയം ,രക്തത്തിന്റെ കുറിച്ചു
ചര്ച്ച നടത്തുക.


എന്റെ വീട്ടിനെ പൂട്ട് ഇല്ല -
നിങ്ങള് എപ്പോഴെങ്കിലും വരാം .
മഴക്കാലത്ത് തകര്ന്നു വീണാല്
മണ്ണിന്റെ അകത്തു എന്റെ വീട് .
അവിടെ നഖം, രോമം ,എല്ലിനെ പറ്റി ചര്ച്ച ചെയ്യുക .


എന്റെ വീട്ടിന്റെ അകത്തെ സ്നേഹം
ഏതു മഴയിലും, കാറ്റിലും തകര്ക്കാനാവില്ല.
കാലിങ് ബെല് ഇല്ലെങ്കിലും
കാറ്റിന്റെ വാതില് തട്ടി അവിടേക്ക് വരിക .
**

-കാജൂരു സതീശ്

No comments:

Post a Comment